ന്യൂഡൽഹി: അലിഗഡിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നഖത്തിന്റെ പാടുകളും മുറിവുകളും കണ്ടെത്തി. ചർമം പലയിടത്തും ഇളകിയിരുന്നു. ആന്തരിക മുറിവുകളില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അലിഗഡിലെ അക്രാബാദിൽ ഞായറാഴ്ചയാണ് പതിനാറു വയസുള്ള ദളിത് പെണ്‍കുട്ടിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായോ എന്നതിനെക്കുറിച്ച് പറയുന്നില്ലെന്ന് പോലീസ് സൂപ്രണ്ട് മുനിരാഗ് ജി. പറഞ്ഞു. മാനഭംഗം നടന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അലിഗഡിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്
01:03 AM Mar 04, 2021 | Deepika.com