ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് പാനൽ ചെയർമാനായി കർണാടകയിൽനിന്നുള്ള മുതിർന്ന നേതാവ് എച്ച്.കെ. പാട്ടീലിനെ എഐസിസി നിയമിച്ചു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ക്രീനിംഗ് സമിതി ചെയർമാനാണ്. ജെ.പി. അഗർവാളാണ് ബംഗാളിലെ ചെയർമാൻ.
ദുദില്ല ശ്രീധർ ബാബു, പ്രണീതി ഷിൻഡെ എന്നിവരാണു കേരളത്തിലെ സ്ക്രീനിംഗ് സമിതിയിലെ മറ്റംഗങ്ങൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർ എന്നിവർ എക്സ്-ഒഫീഷ്യോ അംഗങ്ങളാണ്.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ക്രീനിംഗ് സമിതിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും മുൻ ഗോവ മുഖ്യമന്ത്രി ഫ്രാൻസിസ്കോ സർദീനയും അംഗങ്ങളാണ്.
എച്ച്.കെ. പാട്ടീൽ കോൺഗ്രസ് സ്ക്രീനിംഗ് സമിതി ചെയർമാൻ
01:11 AM Mar 03, 2021 | Deepika.com