ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി സുപ്രീംകോടതി.
നിലവിലെ കമ്മീഷണർ ബി. എസ് തിരുമേനി സ്ഥാനമൊഴിയാൻ താത്പര്യമറിയിച്ച സാഹചര്യത്തിൽ പുതിയ കമ്മീഷണറെ നിയോഗിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ജസ്റ്റീസ് അശോക് ഭൂഷണ് ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചു. അഡീഷണൽ സെക്രട്ടറിമാരായ ബി. എസ് പ്രകാശ്, ടി. ആർ ജയ്പാൽ എന്നിവരിൽ ഒരാളെ പുതിയ കമ്മീഷണറായും അടുത്തയാളെ ശബരിമല മാസ്റ്റർ പ്ലാൻ ഉന്നത അധികാര സമിതി മെന്പർ സെക്രട്ടറിയായും നിയമിക്കണമെന്നുള്ള ആവശ്യവും കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ അനുമതി
01:11 AM Mar 03, 2021 | Deepika.com