തൃണമൂൽ എംഎൽഎ ബിജെപിയിൽ
01:11 AM Mar 03, 2021 | Deepika.com
ഹൂഗ്ലി: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ ജിതേന്ദ്ര തിവാരി ബിജെപിയിൽ ചേർന്നു. പശ്ചിം ബർധമാൻ ജില്ലയിലെ പാണ്ഡബേശ്വർ മണ്ഡലത്തിൽനിന്നു രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് തിവാരി. അസൻസോളിലെ മുൻ മേയറുമാണ് ഇദ്ദേഹം. മുന്പു തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞ ആളാണു തിവാരി. എന്നാൽ, തിവാരിയെ പാർട്ടിയിൽ ഉൾപ്പെടുത്താൻ അന്ന് ബിജെപി നേതൃത്വം തയാറായിരുന്നില്ല.