ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിൻ നൽകും. റിട്ടയേർഡ് ജഡ്ജിമാരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ ലഭിക്കും. കോടതി വളപ്പിൽ തന്നെ വാക്സിനേഷനുള്ള സജ്ജീകരണങ്ങൾ സുപ്രീംകോടതി രജിസ്ട്രി ഒരുക്കിയിട്ടുണ്ട്.
ഇവിടെ നിന്നോ സർക്കാർ പട്ടികയിലുള്ള ആശുപത്രികളിൽ നിന്നോ സുപ്രീംകോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും വാക്സിൻ എടുക്കാം. ഭാരത് ബയോടെകിന്റെ കോവാക്സിനും ഓക്സ്ഫോർഡിന്റെ കോവിഷീൽഡും ഉണ്ടെങ്കിലും പ്രത്യേക വാക്സിൻ ജഡ്ജിമാർക്ക് തെരഞ്ഞെടുക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സുപ്രീംകോടതി ജഡ്ജിമാർക്ക് ഇന്ന് മുതൽ കോവിഡ് വാക്സിൻ
11:02 PM Mar 01, 2021 | Deepika.com