ന്യൂഡൽഹി: കോടതികളിലെ വാദം കേൾക്കുന്നതിനായി വീഡിയോ കോണ്‍ഫറൻസ് ലിങ്കുകൾ പങ്കുവയ്ക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കില്ലെന്നു സുപ്രീംകോടതി. വാട്ട്സ്ആപ്പിനു പകരം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലും ബന്ധപ്പെട്ട അഭിഭാഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറുകളിലും മാത്രമായിരിക്കും വെർച്വൽ ഹിയറിംഗുകൾക്കായുള്ള ലിങ്കുകൾ ഷെയർ ചെയ്യുക.
പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് വെർച്വൽ കോർട്ട് ലിങ്കുകൾ പങ്കുവയ്ക്കുന്നതിനായി വാട്ട്സ്ആപ്പിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതു നിയന്ത്രിച്ചിട്ടുണ്ട്.
കോടതികളിലെ വാദം വാട്സ്ആപ്പിനെ ഒഴിവാക്കി
12:49 AM Mar 01, 2021 | Deepika.com