ചോദ്യപേപ്പർ ചോർന്നു; കരസേനാ റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി
12:33 AM Mar 01, 2021 | Deepika.com
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെന്റ് പരീക്ഷ കരസേന റദ്ദാക്കി. ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷയാണു റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പൂനയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.