“കുറ്റിച്ചൂലി’’ന്‍റെ കാലം കഴിഞ്ഞു: എ.കെ.ആന്‍റണി

12:11 AM Feb 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി കു​റ്റി​ച്ചൂ​ലി​നെ നി​ർ​ത്തി​യാ​ലും ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്നു മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. സ്ഥാ​നാ​ർ​ഥി​ക​ൾ പു​തു​മു​ഖങ്ങ​ളാ​യാ​ൽ മാ​ത്രം പോരാ, വി​ശ്വാ​സ്യ​ത​ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​ണു പ്ര​ധാ​നം. പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ഉ​ള്ള​തു കൊ​ണ്ടു മാ​ത്രം ജ​ന​ങ്ങ​ൾ വോ​ട്ടുചെ​യ്യു​ന്ന കാ​ലം മാ​റി. ജ​ന​ങ്ങ​ൾ​ക്കു സ്വീ​കാ​ര്യ​മാ​യ​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക​ളാ​ക്ക​ണം- ആ​ന്‍റ​ണി വി​ശ​ദീ​ക​രി​ച്ചു. ആ​ഴ​ക്ക​ട​ൽ മ​ൽ​സ്യ​ബ​ന്ധ​ന വി​വാ​ദ​വും പി​എ​സ്‌​സി സ​മ​ര​വും ഇ​ട​തു സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​കും.

സ്ഥാ​നാ​ർ​ഥി​ക​ളാ​യി ആ​രെ​യും കെ​ട്ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്വ​യംപ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ഥി​ക​ളും വേ​ണ്ട. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കും. 50 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.