മാഹി: രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ഇന്ധനങ്ങൾക്കുള്ള വില്പനനികുതി രണ്ടു ശതമാനം കുറച്ചു. പെട്രോളിന് മാഹിയും കേരളവുമായി മൂന്നു രൂപയുടെയും ഡീസലിന് 2.16 രൂപയുടെയും വ്യത്യാസമാണുണ്ടായിരുന്നത്. രണ്ടു ശതമാനം നികുതി കുറച്ചതോടെ കേരളത്തെ അപേക്ഷിച്ച് മാഹിയിൽ പെട്രോളിന് 4.50 രൂപയുടെയും ഡീസലിന് 3.56 രൂപയുടെയും കുറവ് ഉണ്ടാകും.
ഇന്നലെ മാഹിയിലെ പെട്രോൾ വില 88.44 രൂപയും ഡീസലിന് 83.87 രൂപയുമായിരുന്നു.
മാഹിയിൽ ഇന്ധനവില 2% കുറച്ചു
01:55 AM Feb 27, 2021 | Deepika.com