ന്യൂഡൽഹി: ഇന്ധന വിലവർധന പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കോണ്‍ഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. ട്രാൻസ്പോർട്ട് വാഹനങ്ങളും ബന്ദിൽ പങ്കെടുക്കുമെന്നും വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്നും വ്യാപാരി സംഘടന നേതൃത്വം അറിയിച്ചു. എന്നാൽ, കേരളത്തിലെ വ്യാപാരി സംഘടന കളൊന്നും ബന്ദിനു പിന്തുണ പ്രഖ്യപിച്ചിട്ടില്ല.
ജിഎസ്ടിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതപരിഹരിക്കുക, ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോണ്‍ഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹന ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഭാരത ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കാനിടയില്ല
12:56 AM Feb 26, 2021 | Deepika.com