പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിനു ശിപാർശ
02:14 AM Feb 25, 2021 | Deepika.com
ന്യൂഡൽഹി: കോണ്ഗ്രസ് സർക്കാർ വീണ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിനു ശിപാർശ നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അനുമതിയോടെ പുതുച്ചേരി നിയമസഭ പിരിച്ചു വിടുമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.