ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനുയായികൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ശശികല. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബംഗളൂരുവിൽ ജയിൽ ശിക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ ശശികല അണ്ണാ ഡിഎംകെ പാർട്ടിയിലെ പടലപിണക്കങ്ങൾ മറന്ന് ഐക്യത്തിന് ആഹ്വാനം ചെയ്തു.
ജനങ്ങളുടെ ക്ഷേമത്തിനായി അണ്ണാഡിഎംകെ അണികൾ പ്രവർത്തിക്കുമെന്ന് ജയലളിതയുടെ 73-ാം ജന്മദിനവാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അവർ പറഞ്ഞു. അണ്ണാഡിഎംകെ അണികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ്: വെടിനിർത്തൽ സൂചന നല്കി ശശികല
01:48 AM Feb 25, 2021 | Deepika.com