തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് ഏഴിന് ഉണ്ടായേക്കും: മോദി
01:39 AM Feb 23, 2021 | Deepika.com
സിലപത്തർ(ആസാം): അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിന് ഉണ്ടായേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ദെമാജി ജില്ലയിലെ സിലപത്തറിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മോദി തെരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച പരാമർശം നടത്തിയത്. 2016ൽ മാർച്ച് നാലിനായിരുന്നു പ്രഖ്യാപനം. ഇക്കുറി മാർച്ച് ഏഴിന് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു.