ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധിയുൾപ്പെടെ മറ്റു പ്രതികൾ എന്നിവരോടു ഡൽഹി ഹൈക്കോടതി പ്രതികരണം തേടി. ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയിൽ ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യ (വൈഐ) എന്നിവരോടും ഏപ്രിൽ പന്ത്രണ്ടിനകം നിലപാട് അറിയിക്കാൻ ജസ്റ്റീസ് സുരേഷ് കൈറ്റ് നിർദേശിച്ചു.
സോണിയയെയും രാഹുലിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളിലേക്കു നയിക്കണമെന്ന സ്വാമിയുടെ പരാതി കീഴ്ക്കോടതി കഴിഞ്ഞ 11ന് താത്കാലികമായി തള്ളിയതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയിലെത്തിയത്.
നാഷണൽ ഹെറാൾഡ് കേസിൽ വിചാരണ ഏപ്രിൽ 12 വരെ സ്റ്റേ ചെയ്തു
01:20 AM Feb 23, 2021 | Deepika.com