കോയന്പത്തൂർ: ബാങ്ക് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാമക്കൽ വരപ്പാളയം സ്വദേശിയും ആർഎസ് പുരത്തിലുള്ള സ്വകാര്യ ബാങ്കിലെ ജീവനക്കാരനുമായ സുന്ദർരാജ് (29) ആണ് മരിച്ചത്.
ശരവണാംപ്പട്ടിയിൽ സുന്ദർരാജ് താമസിച്ചിരുന്ന മുറിയുടെ വാതിൽ ഒരു പാട് നേരമായും തുറക്കാഞ്ഞതിനെ തുടർന്ന് അയൽക്കാർ വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോൾ കൈകളും കാലുകളും ബന്ധിച്ച നിലയിൽ സുന്ദർരാജ് തൂങ്ങി മരിച്ചു നിൽക്കുന്നത് കണ്ട് ശരവണാംപ്പട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെപ്പറ്റി അന്വേഷണമാരംഭിച്ചു.
മരിച്ച നിലയിൽ കണ്ടെത്തി
01:20 AM Feb 23, 2021 | Deepika.com