കോൽക്കത്ത: പെട്രോൾ, ഡീസൽ നികുതികളിൽ ഒരു രൂപയുടെ കുറവു വരുത്തുമെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ഇതു പ്രാബല്യത്തിൽ വരും.
ഒരു ലിറ്റർ പെട്രോൾ വിലയിൽ കേന്ദ്രത്തിന് നികുതിയായി 32.90 രൂപ ലഭിക്കുന്നതായി സംസ്ഥാന ധനമന്ത്രി അമിത് മിത്ര പറഞ്ഞു. സംസ്ഥാനത്തിനു ലഭിക്കുന്നത് 18.46 രൂപ മാത്രമാണ്. ഡീസലിന്റെ കാര്യത്തിൽ കേന്ദ്രത്തിന് 31.80 ഉം സംസ്ഥാനത്തിന് 12.77 ഉം രൂപയാണു ലഭിക്കുന്നത്.
ഇന്ധനവില: നികുതിയിൽ ഒരു രൂപ കുറച്ച് ബംഗാൾ
12:05 AM Feb 22, 2021 | Deepika.com