ഉന്നാവോ: യുപിയിലെ ഉന്നാവോയിൽ അർധസഹോദരിമാർക്കൊപ്പം കൃഷിയിടത്തിൽ അതീവഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ചതിനാൽ ജീവൻരക്ഷാ സംവിധാനങ്ങൾ തുടരേണ്ടതില്ലെന്നു ഡോക്ടർമാർ അറിയിച്ചതായി കാൺപുർ ഐജി പ്രതീന്ദർ സിംഗ് അറിയിച്ചു. എങ്കിലും സംസാരിക്കാൻ ഇതുവരെ പെൺകുട്ടിക്കു ശേഷി കൈവന്നിട്ടില്ല. പെൺകുട്ടി ചികിത്സയിൽ തുടരുന്ന ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പതിനാറ്, പതിനഞ്ച്, പതിനാല് വയസ് പ്രായമുള്ള മൂന്നു ദളിത് പെൺകുട്ടികളെ ബുധനാഴ്ച രാത്രിയാണു ബാബുഹര ഗ്രാമത്തിലെ കൃഷിയിടത്തിൽ കണ്ടെത്തിയത്. ഇവരിൽ രണ്ടുപേർ മരിച്ചിരുന്നു. സംഭവത്തിൽ വിനയകുമാർ എന്നയാളെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തു.
ഉന്നാവോ: രക്ഷപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു
12:08 AM Feb 21, 2021 | Deepika.com