ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഇന്റലിജൻസ് വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ടി.കെ. വിനോദ് കുമാറിനു വിശിഷ്ട സേവനത്തിനുള്ള മെഡലിനു അർഹനായി. കേരളാ പോലീസിലെ പത്ത് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള ബഹുമതിയും ലഭിച്ചു. അഗ്നിശമന സേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനു കേരളത്തിൽ നിന്നുള്ള അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എ. ജോർജ് അർഹനായി.
സുരേഷ് കുമാർ (സബ് ഇൻസ്പെക്ടർ രോഹിണി ഡൽഹി), കെ. തോമസ് ജോബ് (സിആർപിഎഫ് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ രാജസ്ഥാൻ), എസ്. സുരേഷ് (എസ്പിജി ഇൻസ്പെക്ടർ ജനറൽ ന്യൂഡൽഹി), കെ.എസ്. വിനോദ് കുമാർ (എൻഐഎ ഹെഡ്കോണ്‍സ്റ്റബിൾ ന്യൂഡൽഹി) എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും സിആർപിഎഫ് അംഗങ്ങളായ റെജി കുമാർ കെ.ജി , മധു കുമാർ, രാജേഷ് കുമാർ, നന്ദ കിഷോർ, ആർ. മഹേഷ് പിള്ള, സന്തോഷ് കുമാർ എന്നിവർക്ക് ധീരതയ്ക്കുള്ള പോലീസ് മെഡലിനും അർഹരായി.
സ്തുത്യർഹ സേവനത്തിനുള്ള മെഡൽ നേടിയവരിൽ ഹർഷിത അട്ടല്ലൂരി (ഐജി സൗത്ത് സോണ്‍, തിരുവനന്തപുരം), കെ.എൽ ജോണിക്കുട്ടി (എസ്പി, പോലീസ് ട്രെയിനിംഗ് കോളജ്, തിരുവനന്തപുരം), എൻ. രാജേഷ് (വിജിലൻസ് എസ്പി, പട്ടം, തിരുവനന്തപുരം), ബി. അജിത് കുമാർ (ഡെപ്യൂട്ടി കമാൻഡന്റ്, എംഎസ്പി മലപ്പുറം), കെ.പി. അബ്ദുൾ റസാക്ക് (അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ, കോഴിക്കോട്), ഹരിശ്ചന്ദ്ര നായിക് (ഡിവൈഎസ്പി, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്, കാസർഗോഡ്), എസ്. മഞ്ജുലാൽ (ഇൻസ്പെക്ടർ, കരുനാഗപ്പള്ളി, കൊല്ലം), കെ. നാസർ (എസ്ഐ, വൈക്കം, കൊല്ലം), കെ. വൽസല (സീനിയർ സിവിൽ പോലീസ്, മലപ്പുറം), വി.ടി. ശശിധരൻ (സുബേദാർ, ആസാം റൈഫിൾസ്, ഷില്ലോംഗ്), കെ.എൻ. കേശവൻ കുട്ടി നായർ (ബിഎസ്എഫ് സബ് ഇൻസ്പെക്ടർ, യെലഹങ്ക, ബാംഗളൂരു), തപസ്യ ഒബ്രായി നായർ (സിഐഎസ്എഫ്, സീനിയർ കമാൻഡന്റ്, ന്യൂഡൽഹി), പി.കെ. മനുലാൽ (സിഐഎസ്എഫ്, ഇൻസ്പെക്ടർ, ബുദ്ഗം, ജമ്മു കാഷ്മീർ), എസ്. രാജീവ് കുമാർ (അസി. സബ് ഇൻസ്പെക്ടർ, വള്ളക്കടവ്, തിരുവനന്തപുരം), ദേവരാജ് വക്കട (സിബിഐ, ഡിഎസ്പി, കലൂർ കൊച്ചി), പ്രസാദ് തങ്കപ്പൻ (സിബിഐ, ഹെഡ് കോണ്‍സ്റ്റബിൾ, കലൂർ, കൊച്ചി), കെ.കെ. ശശി (സിബിഐ ഹെഡ്കോണ്‍സ്റ്റബിൾ, ബാംഗളൂരു), സുനിൽ കുമാർ നാരായണൻ (ആഭ്യന്തര മന്ത്രാലയം, ഐബി, തിരുവനന്തപുരം), പി.കെ. ഉത്തമൻ (എൻഐഎ അസി. സബ് ഇൻസ്പെക്ടർ, ന്യൂഡൽഹി), അഷറഫ് കെ.കെ. കോട്ടേക്കാരൻ (റെയിൽവ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ, മുംബൈ) എന്നിവർ ഉൾപ്പെടുന്നു.
അഗ്നിശമന സേനാ വിഭാഗത്തിൽ നിന്നു കെ. അബ്ദുൾ റഷീദ് (റീജിയണൽ ഫയർ ഓഫീസർ, പി. നാസർ (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ), ജയിൽ വിഭാഗത്തിൽ നിന്നു എം.വി. തോമസ് (ഡെപ്യൂട്ടി സൂപ്രണ്ടന്റ്) വിശിഷ്ട സേവനത്തിനുള്ള ബഹുമതിക്ക് അർഹരായി.
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ; കേരളാ പോലീസിലെ പത്ത് പേർക്ക്
01:38 AM Jan 26, 2021 | Deepika.com