പൂന: സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനയിലെ മരുന്നുനിർമാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാൻ അന്വേഷണം ആരംഭിച്ചു.
പൂന മുനിസിപ്പൽ കോർപറേഷൻ, പൂന നഗരവികസന അഥോറിറ്റി, മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷൻ എന്നിവയുടെ അഗ്നിശമനസേനാ വിഭാഗങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
വ്യാഴാഴ്ച അഞ്ചുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചു കരാർ തൊഴിലാളികൾ മരിച്ചിരുന്നു. മുകളിലത്തെ രണ്ടുനിലകൾ കത്തിനശിച്ചു.
സിറം തീപിടിത്തം: സംയുക്ത അന്വേഷണം തുടങ്ങി
01:37 AM Jan 23, 2021 | Deepika.com