ഭജൻ ഗായകൻ നരേന്ദ്ര ചഞ്ചൽ അന്തരിച്ചു
01:05 AM Jan 23, 2021 | Deepika.com
ന്യൂഡൽഹി: പ്രശസ്ത ഭജൻ ഗായകൻ നരേന്ദ്ര ചഞ്ചൽ(76) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവംബർ 27നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോബി, അൻജാനെ തുടങ്ങിയ സിനിമകളിലും നരേന്ദ്ര ചഞ്ചൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.