സിദ്ദിഖ് കാപ്പന് അമ്മയുമായി സംസാരിക്കാൻ അനുമതി
01:05 AM Jan 23, 2021 | Deepika.com
ന്യൂഡൽഹി: ഹത്രാസിൽ റിപ്പോർട്ടിംഗിനു പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അമ്മയുമായി സംസാരിക്കാൻ അനുമതി. 90 വയസായ അമ്മയ്ക്ക് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സിദ്ദിഖുമായി സംസാരിക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധന അടക്കമുള്ള ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ സിദ്ദിഖ് തയാറാണെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) കോടതിയെ അറിയിച്ചു.