പൂന: കോവിഡ് വാക്സിനടക്കമുള്ള പ്രതിരോധ വാക്സിനുകളുടെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെപൂനയിലെ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കന്പനി സിഇഒ അദർ പൂനവാല. കോവിഷീൽഡ് വാക്സിൻ നിർമാണത്തെ തീപിടിത്തം ഒരുതരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തിൽ അഞ്ചു തൊഴിലാളികൾ മരിച്ചു. ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അപകടസ്ഥലം സന്ദർശിച്ചു. തീപിടിത്തം അപകടമാണോ അട്ടിമറിയാണോ എന്ന് അന്വേഷണം പൂർത്തിയായശേഷം മാത്രമേ അറിയാനാകൂ എന്നു മുഖ്യമന്ത്രി പറഞ്ഞു.
തീപിടിത്തം: 1000 കോടി രൂപയുടെ നഷ്ടമെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട്
01:05 AM Jan 23, 2021 | Deepika.com