കരസേനാ ജവാനു വീരമൃത്യു
01:44 AM Jan 22, 2021 | Deepika.com
ജമ്മു: കാഷ്മീരിൽ പാക് ആക്രമണത്തിൽ കരസേനാ ജവാൻ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലെ ആക്രമണത്തിൽ ഹവിൽദാർ നിർമൽ സിംഗ് ആണു വീരമൃത്യു വരിച്ചത്. 10 ജെകെ റൈഫിൾസിലെ ജവാനാണ് അദ്ദേഹം.