വാക്സിൻ സ്വീകരിച്ചവരുമായി മോദി സംവദിക്കും
01:44 AM Jan 22, 2021 | Deepika.com
ന്യൂഡൽഹി: വാരാണസിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാക്സിൻ സ്വീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കാനാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.