നന്ദിഗ്രാം: നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈയിടെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ തട്ടകമാണു നന്ദിഗ്രാം.
കൊള്ളയടിച്ച പണം സംരക്ഷിക്കാനാണു ചില നേതാക്കൾ പാർട്ടി വിട്ടതെന്നു നന്ദിഗ്രാമിൽ മമത ആരോപിച്ചു.
നന്ദിഗ്രാമിൽ പ്രത്യേക സാന്പത്തിക സോണിനായി ബലമായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതിനെതിരെ നടന്ന പ്രക്ഷോഭമാണു മമതയെ ബംഗാളിൽ അധികാരത്തിലെത്തിച്ചത്. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി ആയിരുന്നു സുവേന്ദു അധികാരി.
നന്ദിഗ്രാമിൽ മത്സരിക്കുമെന്നു മമത
12:40 AM Jan 19, 2021 | Deepika.com