കേരളം യുഡിഎഫ് തിരിച്ചുപിടിക്കും: എ.കെ. ആന്‍റണി

12:40 AM Jan 19, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും കേ​ര​ളം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കു​മെ​ന്നും അ​തു​വ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ലെ​ന്നും സോ​ണി​യാ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കേ​ര​ള നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം ആ​ന്‍റ​ണി​യും നേ​താ​ക്ക​ളും പ​റ​ഞ്ഞു.

ജ​യി​ക്കു​ക​യാ​ണു ല​ക്ഷ്യം. കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫും കോ​ണ്‍ഗ്ര​സും ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും. കൂ​ട്ടാ​യ നേ​തൃ​ത്വ​മാ​യി​രി​ക്കും കോ​ണ്‍ഗ്ര​സി​നെ ന​യി​ക്കു​ക. ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, താ​രീ​ഖ് അ​ൻ​വ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ചെ​റു​പ്പ​ക്കാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ സോ​ണി​യ നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളും പു​തു​മു​ഖ​ങ്ങളായി​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും ആ​വ​ശ്യ​പ്പെ​ട്ടു.