വാക്സിൻ സ്വീകരിച്ച നഴ്സിനു ബോധക്ഷയം; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

12:31 AM Jan 18, 2021 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ന​​​ഴ്സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബി.​​​സി. റോ​​​യ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​​രി​​​യാ​​​യ ന​​​ഴ്സാ​​​ണു വാ​​​ക്സി​​​ൻ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യ​​​ത്. ആ​​​സ്തമ​​​രോ​​​ഗം അ​​​ല​​​ട്ടി​​​യി​​​രു​​​ന്ന ഇ​​​വ​​​ർ നി​​​ര​​​വ​​​ധി മ​​​രു​​​ന്നു​​​ക​​​ളോ​​​ട് അ​​​ല​​​ർ​​​ജി കാ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ന​​​ഴ്സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല വി​​​ദ​​​ഗ്ധ​​​സം​​​ഘം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​നാ​​​യി വി​​​ദ​​​ഗ്ധ​​​സം​​​ഘ​​​ത്തെ രൂ​​​പീ​​​ക​​​രി​​​ച്ചു. മ​​​രു​​​ന്നു​​​ക​​​ളോ​​​ട് അ​​​വ​​​ർ വേ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ചയുടൻ ന​​​ഴ്സി​​​നു വി​​​റ​​​യ​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ള്ള​​​താ​​​യി സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞ അ​​​വ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​മു​​​റി​​​യി​​​ൽ ബോ​​​ധ​​​ര​​​ഹി​​​ത​​​യായി വീണു.