കർണാടകയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു
01:23 AM Jan 16, 2021 | Deepika.com
ധർവാഡ്: കർണാടകയിൽ മിനി ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ധർവാഡ് നഗരപ്രാന്തത്തിലെ ഇടിഗാട്ടി ക്രോസിലായിരുന്നു അപകടം. മരിച്ചവരിൽ ഒന്പതു പേർ സ്ത്രീകളാണ്. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവർ ദാവൻഗരെ സ്വദേശികളാണ്.