പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
12:47 AM Jan 15, 2021 | Deepika.com
രാജ്നന്ദ്ഗാവ്: പോലീസിനു വിവരം ചോർത്തിയെന്നാരോപിച്ച് സായുധരായെത്തിയ മാവോയിസ്റ്റുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ആക്രമിച്ച് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. വീടിനു തീയിട്ടു. പർഡോണി വില്ലേജിലാണു സംഭവം.വിവരം ചോർത്തി നല്കിയെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു മൻപുർ എഡിജിപി ജയ്പ്രകാശം ബർഹായി പറഞ്ഞു.