ന്യൂഡൽഹി: സംസ്ഥാനത്തിനു 2,261 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്രസർക്കാരിന്റെ ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പൊതുവിപണിയിൽ നിന്ന് അധിക വായ്പ എടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകിയത്.
അധിക വായ്പയെടുക്കാൻ അനുമതി നൽകിയതോടുകൂടി ഇത്തരത്തിൽ അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറും. ആന്ധ്ര പ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നീ ഏഴ് സംസ്ഥാനങ്ങൾ നേരത്തെ പരിഷ്കാരങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും.
ജിഡിപിയുടെ അഞ്ച് ശതമാനം വരെ വായ്പയെടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതി നൽകാറുള്ളത്. എന്നാൽ, ചില ഉപാധികൾ പാലിച്ചാൽ അധിക വായ്പയെടുക്കാൻ അനുവദിക്കാറുണ്ട്.
2,261 കോടിയുടെ വായ്പയ്ക്ക് കേന്ദ്രാനുമതി
12:44 AM Jan 14, 2021 | Deepika.com