ന്യൂഡൽഹി: വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ(ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്) വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നല്കി. 48,000 കോടിയാണ് ഇതിനായി മുടക്കുക. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണു കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നസുരക്ഷാകാര്യ മന്ത്രിസഭാ സമിതി(സിസിഎസ്)യാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നല്കിയതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളുടെ രണ്ടാം സ്ക്വാഡ്രൺ കഴിഞ്ഞവർഷം സേനയുടെ ഭാഗമായിരുന്നു.
വ്യോമസേനയ്ക്ക് 83 തേജസ് വിമാനങ്ങൾ
12:01 AM Jan 14, 2021 | Deepika.com