സുപ്രീംകോടതിയുടെ രോഷം ജനവികാരം പ്രതിഫലിപ്പിക്കുന്നു: കെ.സി. വേണുഗോപാൽ

12:21 AM Jan 13, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​സ​മ​ര​ത്തെ കേ​ന്ദ്രസ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത രീ​തി​യി​ൽ സു​പ്രീം​കോ​ട​തി പ്ര​ക​ടി​പ്പി​ച്ച രോ​ഷ​വും അ​തൃ​പ്തി​യും രാ​ജ്യ​ത്തെ ജ​ന​വി​കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ർ​ഷ​ക സ​മ​രം പ​രി​ഹ​രി​ക്കാ​ൻ കോ​ട​തി നി​യോ​ഗി​ച്ച നാ​ലം​ഗ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു നേ​ര​ത്തേത​ന്നെ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്നും ഇ​വ​ർ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം പ​രി​ഹ​രി​ക്കാ​നു​ള്ള ഈ ​സ​മി​തി​യി​ൽ ഇ​ടം​പി​ടി​ച്ച​തെ​ന്നു മ​ന​സി​ലാ​​കു​ന്നി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​വ​രു​ടെ പേ​രു​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​താ​ണോ അ​തോ കോ​ട​തി ത​ന്നെ ക​ണ്ടെ​ത്തി​യ​താ​ണോ എ​ന്നു വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്.

മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ​ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​കാ​ത്ത പ്ര​ശ്ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ-​വി​ദ​ഗ്ധ സ​മി​തി​ക്കു പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നു പ​റ​യു​ന്ന​തി​ൽ യു​ക്തി​യി​ല്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.