ജല്ലിക്കട്ട്: രാഹുൽഗാന്ധി 14ന് എത്തും
12:21 AM Jan 13, 2021 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽമഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ജല്ലിക്കട്ടു കാണാൻ ഇത്തവണ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിഎത്തും. മധുര ജില്ലയിലെ ആവണപുരത്ത് ഫെബ്രുവരി 14നാണ് ജല്ലിക്കട്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ധാർമിക പിന്തുണ നല്കാനാണ് രാഹുൽ എത്തുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരി പറഞ്ഞു.