പാക് ഷെല്ലിംഗ്: പതിന്നാലുകാരനു പരിക്കേറ്റു
12:44 AM Jan 12, 2021 | Deepika.com
ജമ്മു: പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പതിന്നാലു വയസുകാരനു പരിക്കേറ്റു. മുഹമ്മദ് ജഹാംഗീറിനാണു പരിക്കേറ്റത്. ഷാപുർ സെക്ടറിലെ വീടിനു സമീപം മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ചാണു പരിക്കേറ്റത്.