ന്യൂഡൽഹി: ക്രിമിനൽ സംഘങ്ങൾ നേരിട്ടും ഇന്റർനെറ്റ് വഴിയും വ്യാജ കോവിഡ് വാക്സിനുകൾ വില്പന നടത്താൻ ശ്രമിക്കുമെന്ന് ഇന്റർപോൾ ആഗോളതലത്തിൽ രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകി. 194 സഖ്യരാജ്യങ്ങൾക്കായി ബുധനാഴ്ച പുറപ്പെടുവിച്ച ഒാറഞ്ച് നോട്ടീസിലാണ് അന്താരാഷ്ട്ര പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ വാക്സിൻ പരസ്യം, വില്പന എന്നിവയുടെ ഉദാഹരണങ്ങൾ സഹിതമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ സിബിഐ ആണ് ഇന്റർപോളുമായി സഹകരിക്കുന്ന കുറ്റാന്വേഷണ വിഭാഗം.
വ്യാജ കോവിഡ് വാക്സിൻ; ഇന്റർപോൾ മുന്നറിയിപ്പ്
12:05 AM Dec 04, 2020 | Deepika.com