മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്: ഭാര്യയെയും മകളെയും കക്ഷി ചേർക്കാൻ അനുമതി
12:33 AM Dec 03, 2020 | Deepika.com
ന്യൂഡൽഹി: ഹത്രാസിൽ റിപ്പോർട്ടിംഗിനു പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ കേസിൽ ഭാര്യയെയും മകളെയും കക്ഷി ചേർക്കാൻ സുപ്രീം കോടതിയുടെ അനുമതി. കെയുഡബ്ല്യുജെ നൽകിയ കേസിൽ സിദ്ദിഖിന്റെ ഭാര്യയെയും മകളെയും കക്ഷി ചേർക്കാൻ അനുവദിച്ച കോടതി, കേസ് പരിഗണിക്കുന്നത് ഒരാഴ്ചത്തേക്കു മാറ്റി.