സിംല: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടിൽ ക്വാറന്റൈനിലാണ്. പഞ്ചാബിലെ ഗുരുദാസ്പുർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണു സണ്ണി ഡിയോൾ(64).
തോളിനു ശസ്ത്രക്രിയയ്ക്കു വിധേയനായ സണ്ണി ഡിയോൾ ഏതാനും നാളുകളായി ഹിമാചൽപ്രദേശിലെ മണാലിയിലെ ഫാംഹൗസിലാണു താമസിക്കുന്നത്. മുംബൈയിലേക്കു പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവായത്.
ബോളിവുഡ് നടൻ സണ്ണി ഡിയോളിനു കോവിഡ് സ്ഥിരീകരിച്ചു
12:33 AM Dec 03, 2020 | Deepika.com