ബ്രഹ്മോസ് മിസൈലിന്റെ കപ്പൽ പതിപ്പ് വിജയകരമായി പരീക്ഷിച്ചു
12:06 AM Dec 02, 2020 | Deepika.com
ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലിന്റെ കപ്പലിൽനിന്ന് വിക്ഷേപിക്കാവുന്ന പതിപ്പ് ബംഗാൾ ഉൾക്കടലിൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. ആറാഴ്ച മുന്പ് ഇതേ പരീക്ഷണം അറബിക്കടലിലും നേവി നടത്തിയിരുന്നു. കര,കടൽ, ആകാശം എന്നിവയിൽനിന്ന് വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈൽ ഇന്ത്യയും റഷ്യയും സംയുക്തമായാണ് നിർമിച്ചത്.