ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗം അഭയ് ഭരദ്വാജ് അന്തരിച്ചു
12:06 AM Dec 02, 2020 | Deepika.com
ചെന്നൈ: ഗുജറാത്തിൽനിന്നുള്ള ബിജെപി രാജ്യസഭാംഗം അഭയ് ഭരദ്വാജ്(66) അന്തരിച്ചു. കോവിഡാനന്തര ന്യൂമോണിയ ബാധയെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ്മൂലം ഭരദ്വാജിന്റെ ശ്വാസകോശം പൂർണമായി തകരാറിലായതായി ചെന്നൈ എംജിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു.