ഉത്പൽകുമാർ സിംഗ് ലോക്സഭാ സെക്രട്ടറി ജനറൽ
12:30 AM Dec 01, 2020 | Deepika.com
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഉത്പൽകുമാർ സിംഗിനെ ലോക്സഭാ സെക്രട്ടറി ജനറലായി ലോക്സഭാ സ്പീക്കർ ഓം ബിർള നിയമിച്ചു. കാബിനറ്റ് സെക്രട്ടറി റാങ്കിലാണു നിയമനം. 1986 ബാച്ച് ഉത്തരാഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ലോക്സഭാ സെക്രട്ടേറിയറ്റിൽ സെക്രട്ടറിയാണ്.