കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ
11:07 PM Nov 30, 2020 | Deepika.com
ബംഗളൂരു: കർണാടക ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിലായി നടക്കും. 5762 ഗ്രാമപഞ്ചായത്തുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം ഡിസംബർ 30നാണ്. ബിദർ ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും മറ്റിടങ്ങളിൽ ബാലറ്റ് പേപ്പറും ഉപയോഗിക്കും. 2.97 കോടി വോട്ടർമാരാണ് ആകെയുള്ളത്.