കോവിഡ്: തമിഴ്നാട്ടിൽ മരിച്ചത് ഒന്പതു പേർ മാത്രം

12:42 AM Nov 30, 2020 | Deepika.com
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ന്ന​​ലെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത കോ​​വി​​ഡ് മ​​ര​​ണം ഒ​​ന്പ​​തു മാ​​ത്രം. ആ​​കെ മ​​ര​​ണം 11,703 ആ​​യി. ഓ​​ഗ​​സ്റ്റി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ പ്ര​​തി​​ദി​​നം 120 മ​​ര​​ണം വ​​രെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ന​​വം​​ബ​​ർ 13നു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്ത് പ്ര​​തി​​ദി​​ന പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ൾ ര​​ണ്ടാ​​യി​​ര​​ത്തി​​ൽ താ​​ഴെ​​യാ​​ണ്. ഇ​​ന്ന​​ലെ 1459 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ചെ​​ന്നൈ(398)​​യി​​ലും കോ​​യ​​ന്പ​​ത്തൂ​​രി(148)​​ലും മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം മൂ​​ന്ന​​ക്കം ക​​ട​​ന്ന​​ത്.