ഐസ്വാൾ: 1988ൽ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം അയോഗ്യത നേരിട്ട ആദ്യ ലോക്സഭാ എംപി ലാൽഡുഹോമയെ നിയമസഭാംഗത്വത്തിൽനിന്നും അയോഗ്യനാക്കി. സോറം പീപ്പിൾസ് മൂവ്മെന്റി(സെഡ്പിഎം)ൽ ചേർന്നതോടെയാണു ലാൽഡുഹോമയെ സ്പീക്കർ അയോഗ്യനാക്കിയത്.
2018ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായാണ് ഇദ്ദേഹം വിജയിച്ചത്.
മുൻ ഐപിഎസ് ഓഫീസറാണ് ലാൽഡുഹോമ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 1984ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ ലാൽഡുഹോമ കോൺഗ്രസ് വിട്ടതോടെയാണ് അയോഗ്യനായത്. മിസോറമിൽ അയോഗ്യത നേരിട്ട ആദ്യ എംഎൽഎയാണു ലാൽഡുഹോമ.
അയോഗ്യനാക്കപ്പെട്ട ആദ്യ എംപി ലാൽഡുഹോമയെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കി
12:20 AM Nov 28, 2020 | Deepika.com