ഡൽഹി മന്ത്രി ഗോപാൽ റായിക്ക് കോവിഡ്
02:29 AM Nov 27, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇദ്ദേഹത്തെ ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കി. അരവിന്ദ് കേജരിവാൾ മന്ത്രിസഭയിൽ പരിസ്ഥിതി, വികസനം, തൊഴിൽ, പൊതുഭരണം, ജലസേചനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഗോപാൽ റായിക്കുള്ളത്.