നിവാർ കൊടുങ്കാറ്റ്: മൂന്നു മരണം

02:29 AM Nov 27, 2020 | Deepika.com
ചെ​​​ന്നൈ: നി​​​വാ​​​ർ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നുപേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത് ദു​​​ര​​​ന്ത​​​സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കി. അ​​​തേ​​​സ​​​മ​​​യം ചെ​​​ന്നൈ ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല​​​യി​​​ട​​​ത്തും വെ​​​ള്ള​​​പ്പൊ​​​ക്കം നേ​​​രി​​​ടു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലും കൊ​​​ടു​​​ങ്കാ​​​റ്റ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. പു​​​തു​​​ച്ചേ​​​രി തീ​​​രം ക​​​ട​​​ന്ന​​​തോ​​​ടെ കാ​​​റ്റി​​​ന്‍റെ ശ​​​ക്തി കു​​​റ​​​ഞ്ഞ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ മ​​​ഴ ല​​​ഭി​​​ച്ചു. കൂ​​​ഡ​​​ല്ലൂ​​​ർ-27 സെ​​​മി, ചെ​​​ന്നൈ- 11.3, ക​​​രൈ​​​ക്ക​​​ൽ-9.6, നാ​​​ഗ​​​പ​​​ട്ട​​​ണം-6.3 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലെ മഴയുടെ അളവ്.