പാക് ആക്രമണം: ജെസിഒയ്ക്കു വീരമൃത്യു
02:29 AM Nov 27, 2020 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും അതിർത്തിഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കരസേനയിലെ ജൂണിയർ കമ്മീഷൻഡ് ഓഫീസർ(ജെസിഒ) വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം. പാക് ആക്രമണത്തിൽ പരിക്കേറ്റ ജെസിഒ സൈനിക ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണു മരിച്ചത്. നാട്ടുകാരനായ മുഹമ്മദ് റഷീദിനു പരിക്കേറ്റു.