ന്യൂഡൽഹി: വിവാഹത്തിന്റെ പേരിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്ന ലൗ ജിഹാദ് ഒരു ഗുരുതര പ്രശ്നം ആണെന്നും സംസ്ഥാന സർക്കാരുകൾ അതിനെതിരെ നിയമം നിർമിക്കണമെന്നും ബിജെപി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ നിയമ നിർമാണം നടത്തുമെന്നു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി ദേശീയ നേതൃത്വം ഈ ആവശ്യവുമായി രംഗത്തെത്തിയത്.
അമ്മമാരും സഹോദരിമാരും ലൗ ജിഹാദിന്റെ ദുരന്തഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വിഷയങ്ങൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉള്ളതായതിനാൽ നിയമ നിർമാണം സംസ്ഥാന സർക്കാരുകൾ നടത്തണമെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് എന്നത് സ്പർധ ഉണ്ടാക്കാൻ ബിജെപി തട്ടിക്കൂട്ടുന്ന പ്രചാരണ വിഷയമാണെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദിനെതിരേ സംസ്ഥാനങ്ങൾ നിയമം നിർമിക്കണം: ബിജെപി
12:17 AM Nov 23, 2020 | Deepika.com