നിയമ ഭേദഗതി ദയാരഹിതം: പ്രശാന്ത് ഭൂഷണ്
12:07 AM Nov 23, 2020 | Deepika.com
ന്യൂഡൽഹി: കേരള സർക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. നിയമ ഭേദഗതി നിർദയമാണെന്നും എതിരഭിപ്രായത്തെ നിശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ പ്രശാന്ത് ഭൂഷണ് പറഞ്ഞു. ഐടി നിയമത്തിലെ സമാനമായ വകുപ്പ് 66-എ റദ്ദ് ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.