കോ​ടി​യേ​രി രാ​ജിവ​യ്ക്കേ​ണ്ട; ബി​നീ​ഷി​നെ കൈ​വി​ട്ടു

12:33 AM Nov 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്ന് പ​ണ​മി​ട​പാ​ടി​ൽ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ വിഷയത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രാ​ജി വയ്​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി.

തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ബി​നീ​ഷ് ശി​ക്ഷി​ക്ക​പ്പെ​ട​ണം. ഒ​രുത​ര​ത്തി​ലു​ള്ള സ​ഹാ​യ​വും പാര്‌ട്ടി ന​ൽ​കി​ല്ല. സ്വ​ന്തം നി​ല​യ്ക്ക് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണം. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ ന​ട​ക്കു​ന്ന രാ​ഷ്‌ട്രീയപ്ര​ചാ​ര​ണ​ങ്ങ​ളെ പാ​ർ​ട്ടി ചെ​റു​ക്കണ​മെ​ന്നാ​ണ് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ എ​ന്നുത​ന്നെ​യാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.