ന്യൂഡൽഹി: മികച്ച ഭരണമുള്ള കേരളം രാമരാജ്യം ആണെന്നും ഏറ്റവും മോശം ഭരണമുള്ള ഉത്തർപ്രദേശ് യമരാജ്യം ആണെന്നും പ്രമുഖ അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്. ഭരണനിർവഹണത്തിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയ വാർത്ത വന്നതിനു പിന്നാലെയാണു രാമരാജ്യംX യമരാജ്യം താരതമ്യം നടത്തിയത്.
"മികച്ച ഭരണം കേരളത്തിൽ, ഏറ്റവും മോശം ഉത്തർപ്രദേശ്. രാമരാജ്യംXയമരാജ്യം’- ട്വിറ്ററിൽ പ്രശാന്ത് ഭൂഷണ് കുറിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അധ്യക്ഷനായി ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്റർ പുറത്തുവിട്ട പൊതുകാര്യ സൂചികയിലാണ് കേരളം ഭരണനിർവഹണത്തിൽ രാജ്യത്ത് ഒന്നാമതും യുപി ഏറ്റവും പിന്നിലുമായത്.
കേരളം രാമരാജ്യവും യുപി യമരാജ്യവും: പ്രശാന്ത് ഭൂഷണ്
12:33 AM Nov 01, 2020 | Deepika.com